സേവിംഗ്സ് അക്കൗണ്ടില്‍ എത്ര പണം നിക്ഷേപിക്കാം? പരിധി ലംഘിച്ചാല്‍ സംഭവിക്കുക ഇത്
വിപണിയിലെ അപകട സാധ്യതകള്‍ താല്പര്യമില്ലാത്ത ഭൂരിഭാഗം പേരും നിക്ഷേപിക്കാൻ തെരഞ്ഞെടുക്കുന്ന ഒന്നാണ് സേവിങ്സ് അക്കൗണ്ട്.
കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കിംഗ് ഉപഭോക്താക്കളും തങ്ങളുടെ പണം സംരക്ഷിക്കുന്നതിനായി സേവിംഗ്സ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടില്‍ എത്ര പണം സൂക്ഷിക്കാം അല്ലെങ്കില്‍ ഒരു സാമ്ബത്തിക വർഷത്തില്‍ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടില്‍ എത്ര പണം ഉണ്ടായിരിക്കണം എന്ന് അറിയാമോ? നിക്ഷേപിക്കുന്നതിന് മുൻപ് സേവിംഗ് അക്കൗണ്ടുകളിലെ ഉയർന്ന പണ പരിധിയെക്കുറിച്ച് അറിഞ്ഞിരിക്കണം. കാരണം പരിധി കൂടുതലാണെങ്കില്‍, നിങ്ങള്‍ക്ക് ആദായനികുതി അറിയിപ്പ് ലഭിക്കാൻ സാധ്യതയുണ്ട്
ആദായനികുതി വകുപ്പിൻ്റെ നിർദേശം അനുസരിച്ച് ഒരു സാമ്ബത്തിക വർഷത്തില്‍ 10 ലക്ഷം രൂപയാണ് സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള പരിധി. ആദായനികുതി നിയമം 1962-ലെ സെക്ഷൻ 114 ബി പ്രകാരം എല്ലാ ബാങ്കുകളും അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപങ്ങള്‍ ആദായനികുതി വകുപ്പിനെ അറിയിക്കണം. ഡിപ്പാർട്ട്മെൻ്റ് ഓരോ സേവിംഗ്സ് അക്കൌണ്ടിലും നിക്ഷേപിച്ച പണം നിശ്ചയിച്ച പരിധി കവിയുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നു.
ഇടപാട് എങ്ങനെയാണ് കണക്കാക്കുന്നത്?
ഒരു സാമ്ബത്തിക വർഷത്തില്‍ നിക്ഷേപിച്ച പണം വ്യക്തിയുടെ എല്ലാ അക്കൗണ്ടുകളും കണക്കിലെടുത്താണ് കണക്കാക്കുന്നത്. ചട്ടങ്ങള്‍ അനുസരിച്ച്, നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടില്‍ പരിധിയില്‍ കൂടുതല്‍ സൂക്ഷിച്ചാല്‍, അത് ആദായനികുതിക്ക് വിധേയമായിരിക്കും. നിശ്ചിത പരിധിയില്‍ കൂടുതല്‍ പണമുണ്ടെങ്കില്‍, നിങ്ങള്‍ ആദായനികുതി നല്‍കേണ്ടിവരും.