കേരളത്തില്‍ കൈയടി നേടി; ‘അഞ്ചക്കള്ളകോക്കാന്‍’ വിദേശ റിലീസ് നാളെ
സമീപകാലത്ത് മലയാളത്തില്‍ നിന്ന് കൈയടി നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അഞ്ചക്കള്ളകോക്കാന്‍. ചെമ്ബോസ്‌കി മോഷൻ പിക്ചേഴ്സിന്‍റെ ബാനറില്‍ ചെമ്ബൻ വിനോദ് നിർമ്മിച്ച് സഹോദരൻ ഉല്ലാസ് ചെമ്ബൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്.
കൗതുകമുണര്‍ത്തുന്ന പേരുമായി എത്തിയ ചിത്രത്തിന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയാണ്. നാളെയാണ് ചിത്രത്തിന്‍റെ വിദേശ റിലീസ്.
ഒരു കള്‍ട്ട് വെസ്റ്റേണ്‍ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണിത്. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള- കർണാടക അതിർത്തിയിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മുഖ്യ കഥാപാത്രമായ ചെമ്ബൻ വിനോദും ലുക്മാൻ അവറാനും എത്തുന്നത്. കൂടാതെ ഒട്ടനവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ ഉണ്ട്. മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ, പ്രവീണ്‍ ടി ജെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സംവിധായകൻ ഉല്ലാസ് ചെമ്ബനും വികില്‍ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി എസ് വാര്യത്ത്. ഗാനങ്ങള്‍ തിങ്ക് മ്യൂസിക് ഇന്ത്യയാണ് പ്രേക്ഷകർക്ക് മുന്നില്‍ എത്തിച്ചിരിക്കുന്നത്.