വായ്നാറ്റം അകറ്റാന്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍…

പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. വെള്ളം കുടിക്കാത്തതുകൊണ്ടും, ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും പുകവലിയും മദ്യപാനവും മൂലവുമൊക്കെ വായ്നാറ്റം ഉണ്ടാകാം.

അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ദിവസവും രണ്ട് നേരം പല്ല് തേക്കുക. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം.

രണ്ട്…

ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയല്‍ അല്ലെങ്കില്‍ ആന്‍റി ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിച്ച്‌ നിങ്ങളുടെ വായ കഴുകുക.

മൂന്ന്…

വെള്ളം ധാരാളം കുടിക്കുക. വരണ്ട വായ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.

നാല്…

വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങള്‍ തുടങ്ങിയ ചില ഭക്ഷണങ്ങളും വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക.

അഞ്ച്…

പുകവലി ഉപേക്ഷിക്കുക. കാരണം പുകവലി മൂലവും വായ്നാറ്റം ഉണ്ടാകാം.

ആറ്…

മദ്യപാനത്തിന് ശേഷവും വായ വൃത്തിയായി കഴുകുക.

ഏഴ്…

ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കാം.

എട്ട്…

ഭക്ഷണത്തിന് ശേഷം അല്‍പം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. വായ്നാറ്റം അകറ്റാന്‍ അത് സഹായിക്കും.

ഒമ്ബത്…

ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.

പത്ത്…

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്ബൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.