തമിഴ്നാട്: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപ പിടിച്ചു. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടിച്ചത്.സംഭവത്തില്‍ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിലായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് പണം പിടിച്ചത്. ഇന്നലെ രാത്രിയിലാണ് ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റില്‍ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരം എന്ന് മൊഴി നല്‍കിയെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.