പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ യുഎഇയില്‍ നിര്യാതനായി
ദുബൈ: യുഎഇയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി രാമചന്ദ്ര പണിക്കര്‍ (68) ദുബൈയില്‍ നിര്യാതനായി.പ്രവാസി സാംസ്‌കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ദുബൈയിലെ കലാ, സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായിരുന്നു ഇദ്ദേഹം.
ദുബൈയിലും ഷാര്‍ജയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയര്‍വേദ ക്ലിനിക്കും ആരംഭിച്ചിരുന്നു. 1989 മുതല്‍ ദുബൈ അല്‍ഫുത്തൈം കമ്ബനിയില്‍ സീനിയര്‍ എഞ്ചിനീയറായിരുന്നു. യുഎഇയില്‍ വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച പനിയെ തുടര്‍ന്ന് ദുബൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മരണം സംഭവിച്ചു. അധ്യാപികയും എഴുത്തുകാരിയുമായ സാലമ്മ ടീച്ചറാണ് ഭാര്യ. മക്കള്‍: ഡോ.സൂര്യ, ഡോ.ശ്രുതി. മരുമക്കള്‍: രഞ്ജി ജോസഫ്, ഡോ. ജിതേഷ് പുഷ്‌പൻ (എല്ലാവരും ദുബൈ).
നാട്ടിലേക്ക് പോകാനിരുന്ന മലയാളി റിയാദില്‍ മരിച്ചു
റിയാദ്: നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി റിയാദില്‍ നിര്യാതനായി. കണ്ണൂർ പയ്യന്നൂർ സ്വദേശി കൊറവയല്‍ അരയില്‍ വീട് ദിനേശ് (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയില്‍ ചികിത്സ തേടുകയായരുന്നു.
ഭാര്യ: രേഖ. മക്കള്‍: പാർവ്വതി, സൂര്യ. റിയാദ് നുസ്ഹയിലുള്ള സ്വകാര്യ കമ്ബനിയില്‍ ഇല്ക്‌ട്രിക്കല്‍ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയർ വിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്നു.