4 കോടി പിടിച്ച സംഭവം; ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് പൊലീസ്, കൂടുതല്‍ വിവരങ്ങള്‍
ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ നിന്നും 4 കോടി പിടിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ റെയില്‍വേ ഇക്യുവിന് അപേക്ഷിച്ചത് നൈനാർ നാഗെന്ദ്രന്റെ ലെറ്റർപാഡിലാണെന്ന് പൊലീസ് കണ്ടെത്തി.
സ്റ്റേഷനിലേക്ക് പോകും മുൻപ് നൈനാരുടെ ഹോട്ടലിലാണ് ഇവർ തങ്ങിയത്. കൂടാതെ നൈനാറുടെ തിരിച്ചറിയല്‍ കാർഡും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. പണവുമായി ബന്ധമില്ലെന്ന ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണില്‍ നിന്ന് നിർണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. പണം കൊടുത്തുവിട്ടവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ് എന്ന് പൊലീസ് വിശദമാക്കി. ജയശങ്കർ, ആസൈതമ്ബി എന്നിവർ പണം നല്‍കിയെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. ഇവർ ഒളിവിലെന്ന് താംബരം പോലീസ് പറഞ്ഞു. അതേ സമയം സംഭവത്തെക്കുറിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ ഇതുവരെ പ്രതികരിച്ചിട്ടില്ല.