Fincat

തൃശ്ശൂര്‍പൂരത്തിന് പ്രതിസന്ധി,ആനകളുടെ 50മീ. പരിധിയില്‍ ആളുകള്‍നില്‍ക്കരുത്,കര്‍ശന നിര്‍ദേശങ്ങളുമായി വനംവകുപ്പ്

തൃശ്ശൂര്‍: പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ സർക്കുലർ പുറത്തിറങ്ങി.50 മീറ്റർ അകലെ ആളു നില്‍ക്കരുത്.15 ന് മുമ്ബ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.സർക്കുലർ പിൻവലിച്ചില്ലെങ്കില്‍ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്ന് ആന ഉടമ സംഘടന വ്യക്കമാക്കി.

1 st paragraph

ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന് തൃശൂരില്‍ ചേരും. തൃശ്ശൂര്‍ പൂരത്തിന് ആവേശം പകരാന്‍ പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും.മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം.ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

തൃശ്ശൂർ പൂരത്തിന്റെ കൊടിയേറ്റം ഇന്നാണ്. തിരുവമ്ബാടി പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കൊപ്പം എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.രാവിലെ 11 നാണു തിരുവമ്ബാടിയുടെ കൊടിയേറ്റം. നടുവിലാലിലെ യും നായ്ക്കനാലിനെയും പന്തലുകളില്‍ തിരുവമ്ബാടി വിഭാഗം കൊടി ഉയർത്തും.11.20 നും 12 15നും ഇടയ്ക്കാണ് പാറമേക്കാവിലെ കൊടിയേറ്റം. ക്ഷേത്രത്തിനു മുന്നിലെ പാല മരത്തിലും മണികണ്ഠൻ ആലിലെ ദേശപ്പന്തലിലും ആണ് മഞ്ഞപ്പട്ടില്‍ സിംഹമുദ്ര യുള്ള കൊടിക്കൂറ നാട്ടുക .

2nd paragraph