ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കണം
തിരുവനന്തപുരം: ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിർദേശം നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് മാനദണ്ഡം പാലിക്കാതെ പ്രചാരണത്തിൽ കൂട്ടമായി ആളുകൾ പങ്കെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മീഷന്റെ നടപടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസം കോഴിക്കോടും മലപ്പുറത്തും വലിയ രീതിയിൽ സംഘർഷമുണ്ടായിരുന്നു. കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
കുറ്റിച്ചിറ 58-ാം വാർഡിലാണ് സംഭവം. ശക്തിപ്രകടനവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. മലപ്പുറത്ത് സംഘർഷത്തെ തുടർന്ന് കൊട്ടിക്കലാശത്തിന് കളക്ടർ നിരോധനമേർപ്പെടുത്തിയിരുന്നു.