Fincat

കഞ്ചാവ് വില്‍പന; അന്തര്‍സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ഇരിക്കൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് വാങ്ങി ഇരിക്കൂര്‍ മേഖലയില്‍ വില്‍പന നടത്തുന്ന അന്തർസംസ്ഥാന തൊഴിലാളിയെ ഇരിക്കൂർ എസ്.എച്ച്‌.ഒ എം.എം.അബ്ദുല്‍ കരീം അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ പെരുവളത്തുപറമ്ബ് കുട്ടാവ് ജങ്ഷനില്‍ വാടകക്ക് താമസിക്കുന്ന പശ്ചിമബംഗാള്‍ ഹാട്ടിഹോട്ട ബസാര്‍ സ്വദേശി അമർ ശർമയാണ് പിടിയിലായത്. ഇയാളില്‍നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

1 st paragraph

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മൊത്തമായി കഞ്ചാവ് കൊണ്ടുവന്ന് ഇരിക്കൂര്‍ മേഖലയില്‍ അന്തർസംസ്ഥാന തൊഴിലാളികള്‍ക്കും പ്രദേശവാസികള്‍ക്കും വില്‍പന നടത്തുകയാണ് ഇയാളുടെ പതിവ്. ഗൂഗ്ള്‍ പേ വഴിയാണ് പ്രധാനമായും വില്‍പന.

പ്രിന്‍സിപ്പല്‍ എസ്.ഐ കെ.എം. സന്തോഷ് മോന്‍, സീനിയര്‍ സി.പി.ഒമാരായ ഗോപകുമാര്‍, നിധീഷ്, ഗ്രീഷ്മ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

2nd paragraph