Fincat

‘ബിന്ദുവിന്‍റെ വോട്ട് മറ്റാരോ ചെയ്തു’, അടൂരില്‍ കള്ളവോട്ട്, ആരോപണം ശരിവെക്കുന്ന സംഭവമെന്ന് ആന്‍റോ ആന്‍റണി

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ കള്ളവോട്ട് ആരോപണം. അടൂർ തെങ്ങമം തോട്ടുവ സ്കൂളിലെ 134 ആം നമ്ബർ ബൂത്തില്‍ കള്ള വോട്ട് ചെയ്തുവെന്നാണ് പരാതി.ബിന്ദു എസ് എന്ന ആളുടെ വോട്ട് ആണ് മറ്റാരോ ചെയ്തതെന്ന പരാതി ഉയര്‍ന്നത്. കള്ള വോട്ട് ആരോപണം ശരി വെയ്ക്കുന്ന സംഭവമാണ് അടൂരിലേതെന്ന് ആന്റോ ആന്റണി ആരോപിച്ചു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചോ എന്ന് പരിശോധിക്കണമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

1 st paragraph

ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി
ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അൻപത്തി ഏഴാം നമ്ബർ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടിയത്. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായാത്ത നിലയിലാണ് യുവതിയെത്തിയത്. ഇവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഇവരുടെ ഭർത്താവ് നേരത്തേയെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.

2nd paragraph