ജൂലൈ 1ന് വരാൻ പോകുന്നത് വലിയ മാറ്റം, 4 വര്‍ഷ ബിരുദ പ്രോഗ്രാം ലോഞ്ചിങ്; എല്ലാവരുടെയും പിന്തുണയുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: നാലുവർഷ ബിരുദ പ്രോഗ്രാമിന് കക്ഷിഭേദമില്ലാതെ എല്ലാ അധ്യാപക – അനധ്യാപക സംഘടനകളും പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. ജൂലൈ ഒന്നിനാണ് സംസ്ഥാനത്ത് നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിങ്. നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് വിവിധ കോളേജ് – സർവ്വകലാശാലാ അധ്യാപക സംഘടനകളുടെയും അനധ്യാപക ജീവനക്കാരുടെ സംഘടനകളുടെയും യോഗം മന്ത്രി വിളിച്ചു ചേർത്തത്.

വർക്ക് ലോഡ് ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകള്‍ ഉന്നയിച്ച ആശങ്കകള്‍ യോഗം വിശദമായി ചർച്ച ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ധനകാര്യവകുപ്പുമായി കൂടിയാലോചിച്ച ശേഷം വർക്ക് ലോഡ് കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് അധ്യാപക സംഘടനാ നേതാക്കളെ അറിയിച്ചു – മന്ത്രി പറഞ്ഞു. നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച്‌ അനധ്യാപക ജീവനക്കാർക്കായി പ്രത്യേക പരിശീലനപരിപാടി ഒരുക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. അനധ്യാപക ജീവനക്കാരുടെ സംഘടനാ നേതാക്കളുമായുള്ള ആലോചനാ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

അധ്യാപക സംഘടനാ യോഗത്തില്‍ ഡോ. വി. ബിജു (FUTA),റോണി ജോർജ്ജ് (KPCTA), ആർ. അരുണ്‍കുമാർ (KPCTA), പ്രൊഫ. ഡോ. ഗ്ലാഡ്സ്റ്റണ്‍ രാജ്. എസ് (GCTO), ഡോ. ആള്‍സണ്‍ മാർട്ട് (GCTO), ഡോ. അജേഷ് എസ്. ആർ (KPCTA), ഡോ. മുഹമ്മദ് റഫീഖ് (AKGCT), ഡോ. വിഷ്ണു. വി.എസ് (AKGCT), ഡോ. പ്രദീപ് കുമാർ. കെ (AKPCTA), നിഷാന്ത്. എ (AKPCTA), ഡോ. ആർ.എം.ഷെരീഫ് (CKCT), ഡോ. ഷിബിനു.എസ് (CKCT) എന്നിവർ പങ്കെടുത്തു.

അനധ്യാപക സംഘടനാ യോഗത്തില്‍ ജുനൈദ് എ. എം (KNTEO), ആർ. എസ് പ്രശാന്ത് കുമാർ (NGOA), ജോർജ്ജ് ആന്റണി (NGOA), എം. ഷാജഹാൻ (KGOA), വിഘ്നേശ് (KPCMSA), ആർ.സാജൻ (KNGOU), എസ്.ഗോപകുമാർ (KNGOU), ബുഷ്റ എസ്.ദീപ (KGOA), ഓസ്‌ബോണ്‍. വൈ (KNTEO), ഹരിലാല്‍ (CUEO), ബിജുകുമാർ.ജി (CUEO) എന്നിവർ പങ്കെടുത്തു.