എഞ്ചിനീയറിങ്, ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് യശ്വസി സ്‌കോളര്‍ഷിപ്പ്; പ്രതിവര്‍ഷം 18,000 രൂപയുടെ ആനുകൂല്യം നേടാം; അപേക്ഷ ഉടനെത്തും
രാജ്യത്ത് എഞ്ചിനീയരിറിങ് ബിരുദ, ഡിപ്ലോമ വിദ്യാര്ഥികള്ക്കായി എഐസിടിഇ ഏര്പ്പെടുത്തിയ പുതിയ സ്കോളര്ഷിപ്പാണ് യങ് അച്ചീവേഴ്സ് സ്കോളര്ഷിപ്പ് ആന്ഡ് ഹോളിസ്റ്റിക് അക്കാദമിക് സ്കില്സ് വെഞ്ചര് ഇനീഷ്യേറ്റീവ് (യശ്വസി) പദ്ധതി.കെമിക്കല്, ഇലക്‌ട്രിക്കല്, സിവില്, മെക്കാനിക്കല്, ഇലക്‌ട്രോണിക്സ് വിദ്യാര്ഥികള്ക്കാണ് സ്കോളര്ഷിപ്പ് നല്കുക. ഇതിനായി ഉടന് ദേശീയ സ്കോളര്ഷിപ്പിലൂടെ അപേക്ഷ ക്ഷണിക്കും.
സ്കോളര്ഷിപ്പ് തുക
ബിരുദ വിദ്യാര്ഥികള്ക്ക് പ്രതിവര്ഷം 18,000 രൂപ വീതം 4 വര്ഷത്തേക്ക്.
ഡിപ്ലോമ വിദ്യാര്ഥികള്ക്ക് 12,000 രൂപ വീതം 3 വര്ഷത്തേക്ക്.
ബി.ടെക് വിദ്യാര്ഥികള്ക്ക് പ്ലസ് ടു മാര്ക്കിന്റെ അടിസ്ഥാനത്തിലും, ഡിപ്ലോമ വിദ്യാര്ഥികള്ക്ക് 10ാം ക്ലാസ് മാര്ക്കിന്റെയും അടിസ്ഥാനത്തിലുമാണ് സ്കോളര്ഷിപ്പ് അനുവദിക്കുക.
സ്കോളര്ഷിപ്പ് പുതുക്കുന്നതിനായി ഓരോ വര്ഷത്തെയും വിജയ സര്ട്ടിഫിക്കറ്റും സ്ഥാപന മേധാവിയുടെ കത്തും സമര്പ്പിക്കണം.