Fincat

രണ്ട് കുട്ടികള്‍ അരളി പൂവ് കഴിച്ചെന്ന് സംശയം: അസ്വസ്ഥതകള്‍ നേരിട്ടു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: അരളി പൂവ് കഴിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവണ്‍മെൻ്റ് ഹൈസ്കൂളിലെ രണ്ട് ഒമ്ബതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്. ഇന്ന് രാവിലെ ക്ളാസില്‍ വച്ച്‌ തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സി.എച്ച്‌.സിയില്‍ എത്തിച്ച്‌ പരിശോധിച്ചിരുന്നു. വീട്ടില്‍ നിന്നും വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടർമാരോട് പറഞ്ഞത്. രക്ത സാമ്ബിളുകള്‍ വിദഗ്ദ പരിശോധയ്ക്ക് നല്‍കിയിട്ടുണ്ട്. 24 മണിക്കൂർ കർശന നിരീക്ഷണത്തിനു ശേഷം തുടർ ചികിത്സാ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് മെഡിക്കല്‍ ബോർഡിന്റെ തീരുമാനം.