അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യയാത്ര

ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതനുസരിച്ചാണ് ട്രിപ്പുകള്‍ അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യയാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലെ നിശ്ചയിക്കപ്പെടുന്ന പോയിന്റുകളില്‍ വിവിധ സൈക്കോളജിക്കല്‍, മെഡിക്കല്‍, ലീഗല്‍ ആവശ്യങ്ങള്‍ക്കും റെസ്‌ക്യൂ നടത്തുന്നതിനുമാണ് സൗജന്യയാത്ര അനുവദിക്കുന്നത്.

യൂബര്‍ ടാക്‌സിയുടെ സിഎസ്ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സൗജന്യയാത്ര നടപ്പാക്കുന്നത്. വനിതാ ശിശുവികസന വകുപ്പ്, പോലിസ് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതനുസരിച്ചാണ് ട്രിപ്പുകള്‍ അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.