ഇതിഹാദ് എയര്‍വെയ്സ്; തിരുവനന്തപുരം അബുദാബി സര്‍വിസ് ഇന്നുമുതല്‍

വലിയതുറ: തിരുവനന്തപുരത്തുനിന്ന് പുതിയ ഒരു രാജ്യാന്തര വിമാന സർവിസ് കൂടി തുടങ്ങുന്നു. ഇതിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവിസ് ശനിയാഴ്ച ആരംഭിക്കും.തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും സർവിസ്. അബുദാബിയില്‍നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇ.വൈ 262-263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും.

തിരുവനന്തപുരം-അബുദാബി സെക്ടറില്‍ ഇതിഹാദിന്റെ രണ്ടാമത്തെ സർവിസ് ആണിത്. നിലവിലെ സർവിസിന്റെ സമയത്തില്‍ ശനിയാഴ്ച മുതല്‍ മാറ്റമുണ്ട്. രാവിലെ 3.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇ.വൈ 264-265) 4.10ന് അബുദാബിയിലേക്ക് പോകും. പുതിയ സർവിസ് ആരംഭിക്കുന്നതോടെ യൂറോപ്പ് ഉള്‍പ്പെടെ രാജ്യങ്ങളിലേക്ക് കൂടുതല്‍ കണക്റ്റിവിറ്റി ലഭ്യമാകും.