സ്കൂള്‍ കുട്ടികള്‍ക്ക് നേരെ പാ‍ഞ്ഞടുത്ത് തെരുവുനായ്ക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ സ്ക്കൂള്‍ കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കള്‍. തലനാരിഴയ്ക്ക് കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.സ്കൂളില്‍ പോകുകയായിരുന്ന 3 കുട്ടികളുടെ പുറകെയാണ് രണ്ട് നായകള്‍ പാഞ്ഞടുത്തത്. കൂട്ടത്തിലൊരു കുട്ടി നിലത്തു നിന്ന് കല്ലെടുത്ത് എറിയുമ്ബോള്‍ നായ പിന്തിരിയുന്നത് ദൃശ്യങ്ങളില്‍ കാണാം. കുട്ടിക്ക് പുറകെ നായ ഓടുന്ന ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. വ്യാഴാഴ്ച്ച നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യം ഇന്നാണ് പുറത്തു വന്നത്.