പ്രവാസി ഇന്ത്യക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: മുംബൈ അന്ധേരി ഈസ്റ്റ് സ്വദേശി ദാവൂദ് ഹസൻ ശൈഖ് (51) ഹൃദയ സ്‌തംഭനത്തെ തുടർന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായി.ജുബൈലിലെ ഒരു മെക്കാനിക്കല്‍ കമ്ബനിയില്‍ ഷീറ്റ് കട്ടർ ആയി ജോലി ചെയ്തു വരികയായിരുന്നു ദാവൂദ്.

മൃതദേഹം റോയല്‍ കമീഷൻ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയർ ജനസേവന വിഭാഗം കണ്‍വീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: ഹസൻ, മാതാവ്: സനമ്മ, ഭാര്യ: ഷംഷാദ്. മക്കള്‍: സല്‍‍മ (മകള്‍), അമൻ (മകൻ).