Fincat

മുൻ ബഹ്‌റൈൻ പ്രവാസി നാട്ടില്‍ അപകടത്തില്‍ മരിച്ചു

മനാമ: ആലപ്പുഴ സ്വദേശിയായ മുൻ മുൻ ബഹ്‌റൈൻ പ്രവാസി നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ പൂന്തോപ്പ് വാർഡ് കല്ലേലി വെളിപറമ്ബ് മുഹമ്മദ് നവാസ് (54) ആണ് മരിച്ചത്.ജൂണ്‍ 30 ന് കൊല്ലം വെളിച്ചിക്കാലയില്‍ വെച്ച്‌ മുഹമ്മദ് നവാസ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചായിരുന്നു അപകടം.

1 st paragraph

കാറിന്റെ പിൻസീറ്റിലിരുന്ന നവാസ് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച മരിച്ചു. ഒൻപതു വർഷമായി സിത്രയിലെ ഗള്‍ഫ് ഫൈബർ ഗ്ലാസ് ഫാക്ടറി ജീവനക്കാരൻ ആയിരുന്ന മുഹമ്മദ് നവാസ് ഒരുവർഷം മുമ്ബാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ഷാജിത നവാസ്. മക്കള്‍: മാഹീൻ,നബീല്‍ (ഇരുവരും സൗദി). ഖബറടക്കം വടക്കേ ഷാഫി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനില്‍ നടന്നു.