രണ്ട് ഓവറില്‍ ജയിക്കാന്‍ 61 റണ്‍സ്, അടിച്ചെടുത്ത് ഓസ്ട്രിയ! റൊമാനിയക്കെതിരെ ഒരോവറില്‍ മാത്രം 41 റണ്‍സ്
ബുക്കറെസ്റ്റ്: യൂറോപ്യന്‍ ക്രിക്കറ്റ് ടി10യില്‍ റൊമാനിയക്കെതിരെ ഓസ്ട്രിയക്ക് അവസിശ്വസനീയ ജയം. അവസാന രണ്ട് ഓവറിനിടെ 61 റണ്‍സ് അടിച്ചെടുത്താണ് ഓസ്ട്രിയ വിജയിക്കുന്നത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്ട്രിയനിശ്ചിത പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 39 പന്തില്‍ 104 റണ്‍സുമായി പുറത്താവാതെ നിന്ന ആര്യന്‍ മുഹമ്മദാണ് റൊമാനിയയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുന്നത്. മറുപടി ബാറ്റിംഗില്‍ ഓസ്ട്രിയ 9.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
അക്വിബ് ഇക്ബാലിന്റെ (19 പന്തില്‍ 72) ഇന്നിംഗ്‌സാണ് ഓസ്ട്രിയയെ വിജയത്തിലേക്ക് നയിച്ചത്. പത്ത് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇക്ബാലിന്റെ ഇന്നിംഗ്‌സ്. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുമ്ബോള്‍ ഒരു ഘട്ടത്തില്‍ എട്ട് ഓവറില്‍ മൂന്നിന് 107 എന്ന നിലയിലായിരുന്നു ഓസ്ട്രിയ. പിന്നീട് അക്വിബ് അവിശ്വസനീയ ബാറ്റിംഗിലൂടെ ഓസ്ട്രിയയെ വിജയത്തിലേക്ക് നയിക്കുന്നത്.
മന്‍മീത് കോലിയുടെ ഓവറാണ് ഓസ്ട്രിയക്ക് ജയമൊരുക്കുന്നത്. നോബോളും വൈഡും പന്ത് പന്തുകള്‍ താരത്തിന് എറിയേണ്ടിവന്നു. 41 റണ്‍സാണ് താരം വിട്ടുകൊടുത്തത്. നാല് സിക്‌സും രണ്ട് ഫോറും അക്വിബ് നേടി. അവസാന ഓവറില്‍ 20 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ചാമിക ഫെര്‍ണാണ്ടോയാണ് അവസാന ഓവര്‍ എറിയാനെത്തിയത്. 20 റണ്‍സാണ് ഓസ്ട്രിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ഇമ്രാന്‍ ആസിഫ് സിക്‌സ് പായിച്ചു. പിന്നാലെ ഒരു റണ്‍. അടുത്ത മൂന്ന് പന്തിലും സിക്‌സ് നേടി അക്വിബ് ഓസ്ട്രിയയെ വിജയത്തിലേക്ക് നയിച്ചു.നേരത്തെ, എട്ട് സിക്‌സിന്റേയും 11 ഫോറിന്റേയും സഹായത്തോടെയാണ് ആര്യന്‍ 104 റണ്‍സ് നേടുന്നത്. മുഹമ്മദ് മൊയിസ് 14 പന്തില്‍ 42 റണ്‍സെടുത്തു.