വയനാട്ടില്‍ ഇന്നു മുതല്‍ സ്കൂളുകള്‍ തുറക്കും; നാല് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അവധി
വയനാട് : ഉരുള്‍പൊട്ടലില്‍ കണ്ണീർ ഭൂമിയായി മാറിയ വയനാട്ടില്‍ ഇന്ന് മുതല്‍ സ്കൂളുകള്‍ തുറന്നു പ്രവർത്തിക്കും.
വയനാട് ജില്ലയില്‍ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ തുറക്കുമെന്ന് കലക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് മാത്രമാകും അവധി. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ഒരാഴ്ചയായി വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. വയനാട് കൂടാതെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്ബുകളുള്ള സ്കൂളുകള്‍ക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. ഏഴ് കുടുംബങ്ങളും 21 അംഗങ്ങളും ഉള്‍പ്പെട്ട ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതിനാല്‍ പോത്തുണ്ടി ജി.എല്‍.പി.എസ്സിന് അവധി ആയിരിക്കുമെന്ന് പാലക്കാട് ജില്ല കലക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ പൂവാംവയല്‍ എല്‍.പി. സ്‌കൂള്‍, കുറുവന്തേരി യു.പി. സ്‌കൂള്‍, വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ്.എസ്., വെള്ളിയോട് എച്ച്.എസ്.എസ്., കുമ്ബളച്ചോല യു.പി. സ്‌കൂള്‍ എന്നിവയും കൊയിലാണ്ടി താലൂക്കില്‍ കൊല്ലത്തെ ഗുരുദേവ കോളേജും താമരശ്ശേരി താലൂക്കില്‍ സെന്റ് ജോസഫ് യു.പി. സ്‌കൂള്‍ മൈലെല്ലാംപാറയ്ക്കുമാണ് അവധി.