Shobika

വഖഫ് ഭേദ?ഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയിക്ക് വിട്ടു; സഭയില്‍ പ്രതിപക്ഷ ബഹളം;ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കള്‍ അല്ലാത്തവരെ ഉള്‍പ്പെടുത്തുമോ എന്ന് പ്രതിപക്ഷം

ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ഭേദ?ഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍. ഭരണഘടനയെയോ മതവിശ്വാസങ്ങളേയോ ബില്‍ ചോദ്യം ചെയ്യുന്നില്ലെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയിക്ക് വിട്ടു. ശബ്ദവോട്ടോടെയാണ് ബില്‍ അവതരണം നടന്നത്. ബില്‍ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പ്രതിപക്ഷം സഭയില്‍ വിമര്‍ശിച്ചു.

1 st paragraph

40 ഭേദ?ഗതികളാണ് ബില്ലില്‍ വരുത്തിയിരിക്കുന്നത്. ബില്ലിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന് മുസ്ലീംലീഗ് ആരോപിച്ചു. ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കള്‍ അല്ലാത്തവരെ ഉള്‍പ്പെടുത്തുമോ എന്ന് കെ.സി.വേണുഗോപാല്‍ എം പി ചോദിച്ചു. ഐക്യം തകര്‍ക്കുന്ന ബില്ലെന്ന് സിപിഐഎമ്മും വിമര്‍ശിച്ചു. ഡിഎംകെയും തൃണമൂലും സമാജ്‌വാദി പാര്‍ട്ടിയും ബില്ലിനെ എതിര്‍ത്തപ്പോള്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ ബില്ലിനെ പിന്തുണച്ചു. ഭേദ?ഗതിയ്ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും ഒരു മതവിഭാ?ഗത്തിന്റെ സ്വാതന്ത്ര്യത്തെ മാത്രം എതിര്‍ക്കുന്നതിനുള്ള ശ്രമമാണെന്നും മുസ്ലീം ലീ?ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആഞ്ഞടിച്ചു.

വനിതകളേയും കുട്ടികളേയും സഹായിക്കാനാണ് വഖഫ് ബില്ലില്‍ ഭേ?ദ?ഗതി വരുത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മുസ്ലീങ്ങളോടുള്ള സ്‌നേഹമല്ല ബില്ലിനെ എതിര്‍ക്കുന്നതിനായി പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നതെന്നും അവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നതായും കിരണ്‍ റിജിജു പറഞ്ഞു. മക്കളുടെപേരില്‍ സ്വത്തുക്കള്‍ വഖഫാക്കുമ്പോള്‍ (വഖഫ്-അലല്‍-ഔലാദ്) സ്ത്രീകള്‍ ഉള്‍പ്പെടെ ആരുടെയും പിന്തുടര്‍ച്ചാവകാശം ഇല്ലാതാവില്ല, സര്‍ക്കാര്‍ വസ്തുവകകള്‍ ഇനി വഖഫ് സ്വത്താവില്ല, ബോറ, അഘാഖനി വിഭാഗങ്ങള്‍ക്ക് പ്രത്യേക വഖഫ് ബോര്‍ഡുകള്‍, ബോര്‍ഡിന്റെ സി.ഇ.ഒ. മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി, വഖഫ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വഴി, മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ ഫയല്‍ ചെയ്യണം തുടങ്ങിയ ഭേദ?ഗതികളാണ് ബില്ലിലുള്ളത്.

 

2nd paragraph