പാരിസ്ഥിതിക ആഘാത നിര്‍ണയത്തിന് ഏജന്‍സിയെ തിരഞ്ഞെടുക്കുന്നു

മലപ്പുറം ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് തീരദേശ നിയന്ത്രണ നിയമമനുസരിച്ചുള്ള (സി.ആര്‍.ഇസെഡ്) അനുമതി ലഭ്യമാക്കുന്നതിന് പഠനം നടത്തി പാരിസ്ഥിതിക ആഘാത നിര്‍ണയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏജന്‍സിയെ തിരഞ്ഞെടുക്കുന്നു. തവനൂര്‍ നിയോജക മണ്ഡലത്തിലെ നായര്‍തോട് പാലം, താനൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ചുടി- കുണ്ടുങ്ങല്‍ പാലം, വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ മുദിയം പാലം എന്നീ പദ്ധതികള്‍ക്കാണ് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ എജ്യുക്കേഷന്‍ ആന്റ് ട്രെയിനിങിനു (NABET) കീഴിലെ അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. ഓരോ പദ്ധതികള്‍ക്കുമായി വെവ്വേറെ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ആഗസ്റ്റ് 30 ന് വൈകീട്ട് മൂന്നു മണിക്കു മുമ്പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.ആര്‍.എഫ്ബി- പി.എം.യു എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബില്‍ഡിങ് നമ്പര്‍: 17/620, റിങ് റോഡ്, ഷൊര്‍ണ്ണൂര്‍, 679121. ഫോണ്‍: 9400322678.