സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ സ്ഫോടനം; 2 വീടുകളുടെ ജനല്‍ച്ചില്ല് തകര്‍ന്നു; കേസെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് തരൂരില്‍ സിപിഎം പ്രവർത്തകന്റെ വീട്ടില്‍ സ്ഫോടനം. തരൂർ സ്വദേശിയും സി.പി.എം പ്രവർത്തകനുമായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്.വീട്ടിലെ വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടി രണ്ട് വീടുകളുടെ ജനല്‍ച്ചില്ല് തകർന്നു. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിന് രതീഷിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. രതീഷിന്റെ വീട്ടിലെയും അടുത്ത വീട്ടിലെയും ജനല്‍ച്ചില്ലുകളാണ് സ്ഫോടനത്തില്‍ തകർന്നത്.

