സല്‍മാൻ രാജാവും കിരീടാവകാശിയും ഇല്ലെങ്കിലും ഇനി മന്ത്രിസഭായോഗം ചേരാം; ഉത്തരവിറക്കി
റിയാദ്: സൗദി അറേബ്യയില്‍ സല്‍മാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സല്‍മാന്‍റെയും അഭാവത്തിലും മന്ത്രിസഭക്ക് ഇനി യോഗം ചേരാം.സല്‍മാൻ രാജാവ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
ഇരുവരുടെയും അഭാവത്തില്‍ കാബിനറ്റിലെ ഏറ്റവും മുതിർന്ന അംഗം യോഗത്തിന് അധ്യക്ഷത വഹിക്കും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാന്‍റെ നിർദേശ പ്രകാരമാണ് ഉത്തരവ്.