പ്ലാങ്കമണ്ണില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട പ്ലാങ്കമണ്ണില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീടിനോട് ചേർന്ന പുരയിടത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.റാന്നി അങ്ങാടി സ്വദേശി വിഷ്ണുപ്രകാശ് (24) ആണ് മരിച്ചത്. സംഭവത്തില്‍ കോയിപ്രം പൊലീസ് അന്വേഷണം തുടങ്ങി.