പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; സ്വകാര്യ മേഖലയില്‍ 13 ജോലികളില്‍ നിയന്ത്രണം, പെര്‍മിറ്റ് താത്കാലികമായി നിര്‍ത്തി

മസ്കറ്റ്: ഒമാനില്‍ തൊഴില്‍ മേഖലയില്‍ വീണ്ടും താല്‍ക്കാലിക നിയന്ത്രണം. സ്വകാര്യ മേഖലയില്‍ പതിമൂന്ന് ജോലികളില്‍ പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി.ആറ് മാസത്തേക്കാണ് തൊഴില്‍ മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്. നിര്‍മ്മാണമേഖല ഉള്‍പ്പടെയുള്ള മേഖലകളില്‍ ബാധകമാണ്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം.

അബുദാബിയിലേക്ക് പുതിയ പ്രതിദിന വിമാന സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ

മംഗളൂരു: അബുദാബിയിലേക്ക് പുതിയ സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ ദിവസവും അബുദാബിയിലേക്ക് സര്‍വീസ് ആരംഭിച്ചത്.

ഓഗസ്റ്റ് 9 മുതല്‍ പ്രതിദിന സര്‍വീസിന് തുടക്കമായി. ഇന്‍ഡിഗോയുടെ 6ഇ 1442 വിമാനം രാത്രി 9.40ന് അബുദാബിയിലേക്ക് ഉദ്ഘാടന പറക്കല്‍ നടത്തി. ആദ്യ യാത്രയില്‍ 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് പ്രതിദിന സര്‍വീസുകളാണ് അബുദാബി വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുക.