Fincat

അമ്മ വഴക്ക് പറഞ്ഞു, മനോവിഷമത്തില്‍ പത്ത് വയസുകാരൻ ജീവനൊടുക്കി

തൃശൂർ:വഴക്ക് പറഞ്ഞ മനോവിഷമത്തില്‍ 10 വയസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ ചേലക്കരയിലാണ് സംഭവം. ചീപ്പാറ വീട്ടില്‍ അബ്ദുള്‍ സിയാദിന്റെ മകൻ അസിം സിയാദാണ് മരിച്ചത്.

1 st paragraph

ഇന്നലെ രാത്രിയാണ് സംഭവം. സ്കൂളില്‍ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചേലക്കര പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

ചേലക്കര ഗവ. എസ്‌എംടി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അസിം സിയാദ്. മരണത്തെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.

2nd paragraph