പാലത്തിങ്ങൽ മെക് 7 ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
പാലത്തിങ്ങൽ മെക് 7 ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പാലത്തിങ്ങൽ ജനകീയ സമിതിയുടെ സഹകരണത്തോടെ കൊട്ടൻതല ന്യൂ കട്ട് പരിസരത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
നൂറിലേറെ അംഗങ്ങൾ പങ്കെടുത്ത വ്യായാമ ക്ലാസിന് ശേഷം ശ്രീ താപ്പി അബ്ദുള്ളക്കുട്ടി ഹാജി പതാക ഉയർത്തി.
ജനകീയ സമിതി ചെയർമാൻ പി. സുൽഫിക്കർ അലിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് കൺവീനർ സി. അബ്ദുറഹ്മാൻ സ്വാഗത ആശംസിച്ചു.
മെക് 7 ചീഫ് കോർഡിനേറ്റർ ഡോ. ഹാറൂൺ അബ്ദുൽ റഷീദ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
മുഹമ്മദ് ആഖിഫ് അലി ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകങ്ങൾ അംഗങ്ങൾ ഏറ്റുചൊല്ലി.
തുടർന്ന് വി.പി ബഷീറിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ടൂ വീലർ റാലി സംഘടിപ്പിച്ചു.
മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശ്രീ. താപ്പി അബ്ദുള്ളക്കുട്ടി ഹാജിയെ ചടങ്ങിൽ വച്ച് മെക് 7 സീനിയർ മെമ്പർമാർ പൊന്നാട അണിയിച്ച് ആദരിച്ചു.ശ്രീ എം പി അബൂബക്കർ, ശ്രീ T P മുരളി ,മുബശിർ കുണ്ടാണത്ത് തുടങ്ങിയവർ സംസാരിച്ചു