ഫുട്ബോള്‍ മത്സരം കഴിഞ്ഞ് വിദ്യാര്‍ഥികളുടെ തമ്മിലടി, നിരവധിപേര്‍ക്ക് പരിക്ക്

തിരുവല്ല: ഫൈനല്‍ മത്സരശേഷം മൈതാനത്ത് വിദ്യാർഥികള്‍ തമ്മില്‍ കൂട്ടയടി. ഫുട്ബോള്‍ മത്സരത്തെ ചൊല്ലിയാണ് വിദ്യാർഥികള്‍ തമ്മിലടിച്ചത്.രുവല്ല ഇരവിപേരൂർ സെന്റ് ജോണ്‍സ് സ്കൂള്‍ മൈതാനത്താണ് സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോള്‍ മത്സരത്തിലൈ ഫൈനലിന് ശേഷമായിരുന്നു തമ്മിലടി. കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ പരസ്പരം പോരടിച്ചത്. മത്സരത്തില്‍ വിജയം കോഴഞ്ചേരി സെന്റ് തോമസ് സ്കൂള്‍ ടീമിനായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു.