Fincat

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്‌എഫ്‌ഐ – എംഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് പുലര്‍ച്ചെ സംഘര്‍ഷമുണ്ടായത്.

1 st paragraph

ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്ത് നിന്നും മാറ്റി. ഇരുവിഭാഗങ്ങളും വടികള്‍ അടക്കമുള്ള ആയുധങ്ങളുമായി പ്രകടനം നടത്തി.

ഏഴ് വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല യൂണിയന്‍ യുഡിഎസ്‌എഫ് പിടിച്ചെടുക്കുന്നത്. ഇന്നലെയും സര്‍വകലാശാലയില്‍ ചെറിയ തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എംഎസ്‌എഫ് പ്രവര്‍ത്തകനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍വെച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയും ഉണ്ടായിരുന്നു. പരിക്കേറ്റയാള്‍ തിരൂരങ്ങാടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പകല്‍ ചെറിയ തര്‍ക്കം ഉണ്ടായിരുന്നു. അതാണ് രാത്രി ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് എത്തിയത്.

 

 

 

2nd paragraph