Fincat

എലിവിഷം കഴിച്ച്‌ വീട്ടമ്മയുടെ ആത്മഹത്യാശ്രമം, ചികിത്സയിലിരിക്കെ മരിച്ചു

കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂരില്‍ ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കുമരനല്ലൂർ അമേറ്റിക്കര കരുവാരക്കാട്ടില്‍ കുണ്ടംകണ്ടത്തില്‍ വീട്ടില്‍ സുരഭി (38) വയസ് ആണ് മരിച്ചത്. ഈ മാസം 16 ന് സുരഭി എലിവിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരഭി മരിച്ചത്.

1 st paragraph

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി. തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില്‍ സംസ്കാരം നടത്തി. വിദ്യാർഥികളായ അർച്ചിത്, അഭിഷേക് എന്നിവർ മക്കളാണ്. സംഭവത്തില്‍ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്ബറുകളില്‍ വിളിക്കാം 1056, 0471- 2552056)

2nd paragraph