ഓണം മുതല്‍ വിനായക ചതുര്‍ഥി വരെ, രാജ്യത്തെ ബാങ്കുകള്‍ക്ക് എത്ര ദിവസം അവധിയുണ്ട്

സംസ്ഥാനത്ത് ഓണം പ്രമാണിച്ച്‌ എത്ര ദിവസം ബാങ്കുകള്‍ക്ക് അവധിയുണ്ട്? ബാങ്കില്‍ നേരിട്ടെത്തി ചെയ്യേണ്ട സാമ്ബത്തിക കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ബാങ്ക് അവധികള്‍ അറിഞ്ഞശേഷം മാത്രം പ്ലാൻ ചെയ്യുക.രാജ്യത്തെ ബാങ്കുകള്‍ക്ക് എല്ലാം തന്നെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും അവധിയാണ്. ഇതുള്‍പ്പടെ മൊത്തം 12 ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഉപഭോക്താക്കള്‍ക്ക് അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ബാങ്ക് അവധികള്‍ പരിശോധിക്കാവുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ മാസവും എത്ര അവധികളുണ്ടെന്നുള്ള പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ട്.

സെപ്‌റ്റംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

സെപ്റ്റംബർ 7 – വിനായക ചതുർത്ഥി – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

സെപ്റ്റംബർ 8 – ഞായർ

സെപ്റ്റംബർ 13 – രാംദേവ് ജയന്തി രാജസ്ഥാനില്‍ ബാങ്കുകള്‍ക്ക് അവധി.

സെപ്റ്റംബർ 14 – രണ്ടാം ശനിയാഴ്ച / ഓണം – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

സെപ്റ്റംബർ 15 – തിരുവോണം/ ഞായർ – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

സെപ്റ്റംബർ 16 – ഈദ് ഇ മിലാദ് – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

സെപ്റ്റംബർ 17 – ഇന്ദ്ര ജാത്ര (ചൊവ്വാഴ്ച) – സിക്കിമിലും ഛത്തീസ്ഗഡിലും ബാങ്കുകള്‍ക്ക് അവധി .

സെപ്റ്റംബർ 18 – ശ്രീനാരായണ ഗുരു ജയന്തി – കേരളത്തില്‍ ബാങ്കുകള്‍ക്ക് അവധി

സെപ്റ്റംബർ 21 – ശ്രീ നാരായണ ഗുരു സമാധി – കേരളത്തില്‍ ബാങ്കുകള്‍ക്ക് അവധി

സെപ്റ്റംബർ 23 – മഹാരാജ ഹരി സിംഗ് ജിയുടെ ജന്മദിനം – ജമ്മുവിലും ശ്രീനഗറിലും ബാങ്കുകള്‍ അടച്ചിടും.

സെപ്റ്റംബർ 28 – നാലാമത്തെ ശനിയാഴ്ച – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

സെപ്റ്റംബർ 29 – ഞായറാഴ്ച – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.