ക്ലാസിക് ടൈൽസിൻ്റെ മൂന്നാമത്തെ ഷോറൂം ചമ്രവട്ടത്ത് പ്രവർത്തനം ആരംഭിച്ചു
ടൈൽസ്, സാനിറ്ററി, ഫിറ്റിംങ്സ് ബിസിനസ് രംഗത്ത് 23 വർഷത്തെ സേവന പാരമ്പര്യമുള്ള മലബാറിലെ ഏറ്റവും മികച്ച സ്ഥാപനമായ ക്ലാസിക് ടൈൽസിൻ്റെ മൂന്നാമത്തെ ഷോറും ചമ്രവട്ടത്ത് പ്രവർത്തനം ആരംഭിച്ചു.
ഷോറൂം ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ.ടി ജലീൽ എം.എൽ എ, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാലിനി വി, കെ.വി.വി.ഇ.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി. കുഞ്ഞാവു ഹാജി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി ഹംസ, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് മെമ്പർ സജിത, ബിജെപി ജില്ലാ പ്രസിഡൻ്റ് രവി തേലത്ത്, ഡിസിസി സെക്രട്ടറി പി. നസറുള്ള തുടങ്ങി രാഷ്ട്രീയ, സാമൂഹിക , ബിസിനസ് രംഗത്തെ പ്രമുഖർ ആശംസകളർപ്പിച്ചു.
ടൈൽസ് , സാനിറ്ററി രംഗത്തെ മുഴുവൻ മുൻനിര കമ്പനികളുടെയും ഉൽപന്നങ്ങൾ ക്ലാസിക് ടൈൽസിൽ ലഭ്യമാണെന്നും പ്രമുഖ കമ്പനികളുടെ
ഡയറക്ട് ഡീലറെന്ന നിലയിൽ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നതായും ക്ലാസിക് ടൈൽസിൽ മാനേജിംഗ് ഡയറക്ടർ അഷ്റഫ് കെ.പി പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും പ്രത്യേക നറുക്കെടുപ്പും നടന്നു. വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു.
സെപ്റ്റംബർ 12 വരെ ഓരോ പതിനായിരം രൂപക്ക് മുകളിൽ പർച്ചേഴ്സ് ചെയ്യുന്നവർക്ക് സമ്മാനവും , 30 ദിവസം 60 പേർക്ക് 3 ലക്ഷം രൂപയുടെ പർച്ചേഴ്സ് വൗച്ചറും സമ്മാനമായി നൽകുമെന്നും മാനേജ്മെൻ്റ് അധികൃതർ അറിയിച്ചു.