2 ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍; വരവേറ്റ് ഇന്ത്യൻ സമൂഹം
സിംഗപ്പൂർ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി സിംഗപ്പൂരിലെത്തിയത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ കൂട്ടുന്നതും ലക്ഷ്യമിട്ടാണ് സന്ദർശനം. സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് വൻ വരവേല്‍പ്പാണ് ഒരുക്കിയത്. നാളെ പാർലമെന്റ് ഹൗസില്‍ മോദിക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. രാജ്യത്തെ പ്രധാന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്രൂണേ സുല്‍ത്താനുമായുള്ള ഉഭയകക്ഷി ചർച്ചക്ക് ശേഷമാണ് മോദി സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂരില്‍ ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.