മൊബൈല്‍ ഹോട്ട്സ്പോട്ട് കണക്‌ട് ചെയ്യാൻ അനുവദിച്ചില്ല, പിന്നാലെ വഴക്ക്; 47 കാരനെ യുവാക്കള്‍ കുത്തിക്കൊന്നു
പൂനെ: മൊബൈല്‍ ഫോണില്‍ ഹോട്ട്സ്പോട്ട് കണക്‌ട് ചെയ്യാൻ സമ്മതിച്ചില്ലെന്നാരോപിച്ച് 47 കാരനെ യുവാക്കള്‍ കുത്തിക്കൊന്നു.പൂനെയിലെ ഹഡപ്‌സർ പ്രദേശത്താണ് ക്രൂരത അരങ്ങേറിയത്. ലോണ്‍ ഏജൻ്റായ വാസുദേവ് രാമചന്ദ്ര കുല്‍ക്കർണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹഡപ്‌സർ പ്രദേശത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘം യുവാക്കളെത്തി രാമചന്ദ്രയോട് തങ്ങളുടെ മൊബൈലില്‍ നെറ്റ് ഇല്ലെന്നും ഹോട്ട് സ്പോട്ട് കണക്‌ട് ചെയ്തു തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പരിചയമില്ലാത്ത ആളുകളായതിനാല്‍ രാമചന്ദ്ര യുവാക്കളുടെ ആവശ്യം നിരസിച്ചു. ഇതോടെ യുവാക്കളും രാമ ചന്ദ്രയും തമ്മില്‍ വഴക്കുണ്ടാകുയും കയ്യേറ്റത്തിലേക്കെത്തുകയും ചെയ്തു. ഇതോട പ്രതോപിതരായ യുവാക്കള്‍ രാമചന്ദ്ര കുല്‍ക്കർണ്ണിയെ ആക്രമിച്ചു. വഴക്കിനിടെ യുവാക്കളിലൊരാള്‍ രാമചന്ദ്രയെ കത്തിയെടുത്ത് കുത്തി.
ആക്രമണത്തില്‍ രാമചന്ദ്രയുടെ മുഖത്തും ശരീരത്തിന്‍റെ വിവദ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ 19 കാരനായ മയൂർ ഭോസാലെ എന്ന യുവാവിനെയും പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുകയാണെന്നും ആക്രമി സംഘത്തിലെ മുഴുവൻ പേരെയും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.