കണക്ക് തീര്‍ത്ത് വിജയ്, ഏത് താരത്തിനാകും ഇങ്ങനെ കുതിക്കാൻ?, മാന്ത്രിക സംഖ്യ ദ ഗോട്ട് മറികടന്നു

ദളപതി വിജയ് നായകനായ ചിത്രമാണ് ദ ഗോട്ട്. പ്രതീക്ഷിച്ചതിനപ്പുറമുള്ള ഒരു വിജയമാണ് ആഗോളതലത്തില്‍ ചിത്രം നേടുന്നത്.വിജയ്‍ക്ക് മാത്രം സാധ്യമാകുന്ന തരത്തിലാണ് കളക്ഷൻ കണക്കുകളും. ദ ഗോട്ട് ആഗോളതലത്തില്‍ 401 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തമിഴകത്ത് 2024ല്‍ പ്രദര്‍ശനത്തിന് വന്ന ചിത്രങ്ങളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ദളപതി വിജയ്‍യുടെ ദ ഗോട്ട്. ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുണ്ട്. ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്.

വിജയ് രാഷ്‍ട്രീയ പ്രഖ്യാപനം നടത്തിയതിനാല്‍ സിനിമ ഇന്ന് ഒന്നു കൂടി മാത്രമേയുണ്ടാകൂ. ദ ഗോട്ട് ഹിറ്റായെങ്കിലും രണ്ടാം ഭാഗത്തില്‍ വിജയ് ഉണ്ടാകാൻ സാധ്യത കുറവാണെന്നും സിനിമയില്‍ അജിത്തെത്തിയാല്‍ ആരാധകരുടെ ശത്രുതയില്ലാതാകുമെന്നുമാണ് പ്രതീക്ഷ. ദ ഗോട്ട് എന്ന സിനിമയെ കുറിച്ച്‌ നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകൻ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നു അദ്ദേഹം. ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്. വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തി.

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേരിട്ടതെന്നും വെങ്കട് പ്രഭു അഭിമുഖത്തില്‍ പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.