Fincat

പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരൻ തിളച്ച പായസത്തില്‍ വീണു; 60 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍

ഇടുക്കി: സഹോദരിയുടെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തില്‍ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്ബില്‍ അജിക്കാണ് (55) പൊള്ളലേറ്റത്.തിരുവോണ നാളില്‍ പകല്‍ 12ഓടെ വണ്ണപ്പുറം കമ്ബകക്കാനത്താണ് സംഭവം.

1 st paragraph

ഒരു മാസം മുമ്ബാണ് അജിയുടെ സഹോദരി ഇവിടെ വീട് വാങ്ങിയത്. പുതുക്കിപ്പണിതതിന് ശേഷം ഓണത്തിന് പാലുകാച്ചല്‍ നടത്തി താമസം തുടങ്ങാൻ ഇരിക്കുകയായിരുന്നു. പാലുകാച്ചലിന് ശേഷമുള്ള സദ്യയ്‌‍ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്‍ക്കുന്നതിനിടയില്‍ അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു.

തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരമ്ബര്യ ചികിത്സകന്‍റെയടുക്കലും എത്തിച്ചു. അണുബാധയ്‍ക്ക് സാധ്യതയുള്ളതിനാല്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

2nd paragraph