സീബ്രാ ലൈനില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്‌ ബാങ്ക് ജീവനക്കാരി കൊല്ലപ്പെട്ടു

കൊച്ചി: ഉദയംപേരൂർ കണ്ടനാട് കണ്ടെയ്നർ ലോറിയിടിച്ച്‌ സ്ത്രീ മരിച്ചു. ഉദയംപേരൂർ സ്വദേശിനി ഓമനയാണ് മരിച്ചത്. 50 വയസായിരുന്നു.സീബ്ര ലൈൻ ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം. തൃപ്പൂണിത്തുറയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഓമന. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.