തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്ബില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളർത്തിയ കുറ്റത്തിന് യുവാവ് പിടിയിലായി.തിരുമല സ്വദേശിയായ അശ്വിൻ ലാലിനെയാണ് (35) നെയാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ എ.പി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആറ് കഞ്ചാവ് ചെടികളാണ് ഇയാള്‍ നട്ടുവളർത്തിയിരുന്നത്.
വിവരം ലഭിച്ച് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചെടികള്‍ പിഴുതെടുത്തു. 105 സെ.മീ, 100 സെ.മീ, 92 സെ.മീ, 75 സെ.മീ, 75 സെ.മീ, 70 സെ.മീ എന്നിങ്ങനെ വലിപ്പമുള്ളവയായിരുന്നു കണ്ടെത്തിയ കഞ്ചാവ് ചെടികള്‍. എക്‌സൈസ് സർക്കിള്‍ ഇൻപെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ലോറൻസ്, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, പ്രബോധ്, അക്ഷയ് സുരേഷ്, സൂര്യജിത്ത് റെന്നി, വനിത സിവില്‍ എക്സൈസ് ഓഫീസർ ഷൈനി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്റോ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.