മേല്‍പ്പാലത്തിന്‍റെ ഡിവൈഡറിലിടിച്ച് കാര്‍ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞു; അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്
തിരുവനന്തപുരം:കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തില്‍ പ്പെട്ടത്.കാറില്‍ മൂന്ന് യുവാക്കള്‍ ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റുള്ളവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നല്ല വേഗതയിലായിരുന്ന കാർ പാലത്തിൻറെ കൈവരിയില്‍ തട്ടി നിയന്ത്രണം തെറ്റി അരകിലോമീറ്റർ ദൂരം ഓടി കരണം മറിഞ്ഞാണ് നിന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. മറ്റു വാഹനങ്ങളില്‍ തട്ടാത്തതിനാല്‍ വൻ അപകടം ആണ് ഒഴിവായത്. കഴക്കൂട്ടം എലവേറ്റഡ് ഹൈവേയില്‍ അപകടങ്ങള്‍ പതിവാകുകയാണ്. നേരത്തെയും മേല്‍പ്പാലത്തിലൂടെയുള്ള അമിത വേഗം അപകടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.