പോസ്റ്റില്‍ തട്ടാതിരിക്കാൻ തിരിച്ചപ്പോള്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അമ്ബലപ്പുഴ: കരുമാടിയില്‍ ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. തകഴി മംഗലത്തു വീട്ടില്‍ പരേതനായ പ്രഭാകരകുറുപ്പിന്റെ മകൻ ബിനു (50) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെ തിരുവല്ല – അമ്ബലപ്പുഴ റോഡില്‍ കരുമാടി കളത്തില്‍ പാലത്തിന് കിഴക്കു ഭാഗത്തായിരുന്നു അപകടം.

അമ്ബലപ്പുഴ പടിഞ്ഞാറെ നട ഓട്ടോസ്റ്റാന്റില്‍ ഓടുന്ന ബിനു കരുമാടിയിലെ വീട്ടിലെത്തി ഭക്ഷണം കഴിച്ച്‌ മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്. റോഡിനു സമീപത്തെ പോസ്റ്റില്‍ തട്ടാതിരിക്കാൻ ഓട്ടോ തിരിച്ചപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡില്‍ തലയടിച്ചു വീണ ബിനു സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍. സംസ്കാരം പിന്നീട്. ഭാര്യ – അനുജ (കണ്ണാട്ട് ഫൈനാൻസ് ഓഡിറ്റർ). മക്കള്‍ – അശ്വിനി, ആർച്ച.