നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം


തൃശൂര്‍: ചാലക്കുടി മേല്‍പ്പാലത്തിൻ്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കല്ലൂർ കരുവാൻകുന്ന് സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകൻ ആല്‍ബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. നെടുമ്ബാശ്ശേരി എയർപോർറ്റിലെ ജീവനക്കാരനാണ് മരിച്ച ആല്‍ബിൻ. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.