മുടികൊഴിച്ചില്‍ കുറയ്ക്കാൻ ഗ്രാമ്ബു ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
സുഗന്ധവ്യഞ്ജനമായ ഗ്രാമ്ബു കറികളില്‍ ഉപയോഗിച്ച് വരുന്നു. പാചകത്തിലെ ഒരു പ്രധാന ഘടകമായി നമ്മള്‍ പലപ്പോഴും ഗ്രാമ്ബു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി ഓർക്കാറില്ല.ഗ്രാമ്ബുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്.
ആൻ്റിഓക്‌സിഡൻ്റുകളാല്‍ സമ്ബന്നമായ ഗ്രാമ്ബുവിന് ആൻ്റിമൈക്രോബയല്‍, ആൻ്റിഫംഗല്‍ ഗുണങ്ങളും ഉണ്ട്. ഗ്രാമ്ബു തലയോട്ടിയിലെ വീക്കം നിയന്ത്രിക്കുക മാത്രമല്ല, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്ബു തലയോട്ടിയിലെ അസ്വസ്ഥതയും ചൊറിച്ചിലും കുറയ്ക്കുന്നു. ഓക്സിഡേറ്റീവ് സമ്മർദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
2 കപ്പ് തിളപ്പിച്ച വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഗ്രാമ്ബൂ ഇടുക. അഞ്ചോ ആറോ മിനുട്ട് നന്നായി തിളപ്പിക്കുക. ശേഷം മൂന്നോ നാലോ മണിക്കൂർ തണുക്കാനായി വയ്ക്കുക. തണുത്ത് കഴിഞ്ഞാല്‍ ഈ ഗ്രാമ്ബൂ വെള്ളം ഉപയോഗിച്ച് തല നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുക.
ഗ്രാമ്ബുവിന്റെ മറ്റ് ഗുണങ്ങള്‍
ആൻറി മൈക്രോബയല്‍ ഗുണങ്ങളുള്ള ഗ്രാമ്ബു കഴിക്കുന്നത് പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അകറ്റാൻ സഹായിക്കും. വായയിലെ സൂക്ഷമാണുക്കള്‍ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇതിലൂടെ പരിഹരിക്കാനാകും. അതോടൊപ്പം മോണയിലുണ്ടാകുന്ന വീക്കം, വേദന എന്നിവയില്‍ നിന്നും ആശ്വാസവും ലഭിക്കും.
ഗ്രാമ്ബു നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കും. ഇതിൻറെ ആൻറി വൈറല്‍ ഗുണമാണ് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നത്. ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളാനും ഇതിന് കഴിവുണ്ട്.
വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് ഗ്രാമ്ബൂ. ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.