Main Banner

പ്രണയ നായകനായി മാധവ് സുരേഷ്; ‘കുമ്മാട്ടിക്കളി’യിലെ മനോഹര മെഡലി എത്തി

സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് നായകനായി എത്തിയ ‘കുമ്മാട്ടിക്കളി’യിലെ മനോഹര മെഡലി ഗാനം റിലീസ് ചെയ്തു. ‘കണ്ണില്‍ നീയെ..’എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ജാക്സണ്‍ വിജയൻ ആണ്. റെക്സ് വിജയനും നേഹ നായറും ചേർന്ന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ഹൃഷികേശ് ആണ്.

1 st paragraph

ഒക്ടോബർ രണ്ടിന് ആയിരുന്നു കുമ്മാട്ടിക്കളി റിലീസ് ചെയ്തത്. ചിമ്ബു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ആർ കെ വിൻസെന്റ് സെല്‍വ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആർ ബി ചൗധരിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളും പ്രമേയമാക്കി ഒരുങ്ങിയ കുമ്മാട്ടിക്കളിയില്‍ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മല്‍, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാല്‍, ആല്‍വിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിച്ചിരുന്നു.

2nd paragraph

ഛായാഗ്രഹണം വെങ്കിടേഷ് വി, പ്രോജക്‌ട് ഡിസൈനർ സജിത്ത് കൃഷ്ണ, അശോകൻ അമൃത, സംഗീതം ജാക്സണ്‍ വിജയൻ, ബിജിഎം ജോഹാൻ ഷെവനേഷ്, ഗാനരചന ഋഷി, സംഭാഷണം ആർ കെ വിൻസെന്റ് സെല്‍വ, രമേശ് അമ്മനത്ത്, എഡിറ്റർ ഡോണ്‍ മാക്സ്, സംഘട്ടനം മാഫിയ ശശി, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്‍ട്രോളർ അമൃത മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ റിയാദ് വി ഇസ്മായില്‍, കോസ്റ്റ്യൂംസ് അരുണ്‍ മനോഹർ, സ്റ്റില്‍സ് ബാവിഷ്, ഡിസൈൻസ് അനന്തു എസ് വർക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രജീഷ് പ്രഭാസൻ, പി ആർ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.