തെലുങ്ക് നിര്‍മ്മാണ കമ്ബനിയുടെ മലയാള ചിത്രം; ‘സൂത്രവാക്യം’ ആരംഭിച്ചു
ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന, സിനിമാബണ്ടിയുടെ ഏറ്റവും പുതിയ ചിത്രം സൂത്രവാക്യത്തിൻ്റെ പൂജ നടന്നു.പുതുമുഖമായ യുജീൻ ജോസ് ചിറമ്മേല്‍ ആണ് സംവിധാനം. എറണാകുളം അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ചാണ് പൂജ ചടങ്ങുകള്‍ ഇന്ന് നടന്നത്. ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്ബോല് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്ബനികളില്‍ ഒന്നായ സിനിമാബണ്ടി മലയാളത്തില്‍ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. ഇതിനോടകം മൂന്ന് ചിത്രങ്ങളും നാല് ഒടിടി വെബ് സിരീസുകളുമാണ് സിനിമാബണ്ടി നിർമ്മിച്ചിട്ടുള്ളത്.
സംവിധായകൻ യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പെൻഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവാണ്. ഛായാഗ്രഹണം ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം ജീൻ പി ജോണ്സൻ, എഡിറ്റിംഗ് നിതീഷ് കെ ടി ആർ.സൗണ്ട് ഡിസൈൻ പ്രശാന്ത് പി മേനോൻ, ഫൈനല്‍ മിക്സിംഗ് സിനോയ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡി ഗിരീഷ് റെഡ്ഡി, അസ്സോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൗജന്യ വർമ്മ, പ്രൊഡക്ഷൻ കണ്ട്രോളർ ജോബ് ജോർജ്, വസ്ത്രാലങ്കാരം വിപിൻ ദാസ്, മേക്കപ്പ് റോണി വെള്ളത്തൂവല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ അബ്രു സൈമണ്‍, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് & പോസ്റ്റർ റാബിറ്റ് ബോക്സ് ആഡ്സ്, പിആർഒ എ എസ് ദിനേശ്, ശബരി.