ആരോഗ്യ വകുപ്പ് പരിശോധന, രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി, അണുബാധ മുക്തമല്ലെന്ന് കണ്ടെത്തല്‍
മലപ്പുറം : നിലമ്ബൂരില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാൻ നിർദ്ദേശം.ആരോഗ്യ കേന്ദ്രങ്ങളില്‍ അണുബാധ മുക്തമാണോ എന്ന പരിശോധനയുടെ ഭാഗമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നേത്യത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചട്ടങ്ങള്‍ പാലിക്കാതെ പ്രവർത്തിക്കുകയായിരുന്ന നിലമ്ബൂരിലെ ക്ലിനിക്ക്, ചക്കുന്നിലെ ആയുർവേദ കേന്ദ്രത്തിലെ മസാജ് സെന്റർ എന്നിവ അടച്ച് പൂട്ടാൻ നിർദേശം നല്‍കിയത്.
ലൈസൻസ് ഉള്‍പ്പെടെ ഹാജരാക്കിയ ശേഷം മാത്രമേ ഇനി തുറക്കാൻ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നല്‍കി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു.ആർ.എം.ഒ. ഡോ.കെ.കെ. പ്രവീണ. നിലമ്ബൂർ ആയുർവേദ ആശുപത്രി മെഡിക്കല്‍ ഓഫീസർ ഡോ.ജിജോ, നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്ടർ അഞ്ജലി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.