Fincat

തളിക്കുളം ഹാഷിദ കൊലക്കേസില്‍ ഭ‍ര്‍ത്താവിന് ജീവപര്യന്തം; ക്രൂരമായ കൊലപാതകം നടന്നത് പ്രസവം കഴിഞ്ഞ് 18-ാം ദിവസം

തൃശ്ശൂർ: പ്രസവം കഴിഞ്ഞ് 18-ാം ദിവസം 24കാരിയെ വെട്ടിക്കൊന്ന കേസില്‍ ഭ‍ർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തൃശ്ശൂർ തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്റെ മകള്‍ ഹാഷിദയെ (24) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്തറ വീട്ടില്‍ മുഹമ്മദ് ആസിഫ് അസീസിനെതിരെ ഇരിങ്ങാലക്കുട അഡീഷണഷല്‍ ജില്ലാ സെഷൻസ് ജഡ്ജി എൻ വിനോദ് കുമാർ ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ ഹാഷിദയുടെ മക്കള്‍ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

1 st paragraph

2022 ഓഗസ്റ്റ് 20ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച്‌ 18-ാം ദിവസം ഹാഷിദയെ മുഹമ്മദ് ആസിഫ് വെട്ടി മാരകമായി പരിക്കേഷപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഹാഷിദയുടെ പിതാവ് നൂറുദ്ദീന്റെ തലയ്ക്ക് വെട്ടേറ്റു. ഹാഷിദയുടെ മാതാവിനെയും മുഹമ്മദ് ആസിഫ് ഉപദ്രവിച്ചു. വെട്ടേറ്റതിന്റെ പിറ്റേ ദിവസം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹാഷിദ മരണപ്പെടുകയും ചെയ്തു.

വലപ്പാട് സർക്കിള്‍ ഇൻസ്‍പെക്ടറായിരുന്ന കെ.എസ് സുശാന്താണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പിന്നീട് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ആയിരുന്ന എൻ.എസ് സലീഷ് അന്വേഷണം ഏറ്റെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്, അഭിഭാഷകരായ പി.എ ജെയിംസ്, എബിൻ ഗോപുരൻ, അല്‍ജോ പി ആന്റണി, ടി.ജി സൗമ്യ എന്നിവർ കോടതിയില്‍ ഹാജരായി.

2nd paragraph