സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം – വിമന്‍ ഇന്ത്യ മൂവ്മെന്റ്

തിരൂർ : വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശിയ തലത്തിൽ ഒക്ടോബർ 2 മുതൽ ഡിസംബർ 2 വരെ നടത്തുന്ന സ്ത്രീ സുരക്ഷാ സാമൂഹിക ഉത്തരവാദിത്വം എന്ന ക്യാപയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ ഇ. എം. എസ് കമ്മ്യുണിറ്റി പാർക്കിൽ വനിത സംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ ഉദ്ഘാടന കർമ്മം വിമൻ ഇന്ത്യ മൂവ്മെന്റ് തിരൂർ മണ്ഡലം പ്രസിഡണ്ട് റാനിയ ലത്തീഫ് നിർവഹിച്ചു..സ്ത്രീകൾക്ക് ഒട്ടും സുരക്ഷത മില്ലാത്ത ഒരു രാജ്യമായി നമ്മുടെ ഇന്ത്യ മാറിയിരിക്കുന്നു എന്നും,ഓരോ സർക്കാർ വരുമ്പോഴും സ്ത്രീകളുടെ സുരക്ഷിതത്തിനുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും അവിടെയെല്ലാം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു വർത്തമാന കാലം ആണ് നമ്മുടെ മുന്നിൽ കണ്ടു കൊണ്ടിരിക്കുന്നത് എന്നും റാനിയ പറഞ്ഞു.ജനസംഖ്യയുടെ പകുതിയിലതികം വരുന്ന സ്ത്രീ സമൂഹം ഇന്ന് ഏറെ അരക്ഷിതാ വസ്ഥയിലും, ആശങ്കയിലുമാണന്നും റാനിയ കൂട്ടി ചേർത്തു. വിഷയമവതിരിപ്പിച്ചു കൊണ്ട് എസ്, ഡി, പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം റൈഹാനത്ത് ചാപ്പനങ്ങാടി സംസാരിച്ചു. ഒരു സ്ത്രീക്ക് രാത്രിയിൽ റോഡിലൂടെ സ്വതന്ത്രമായി നടക്കാൻ കഴിയുന്ന ദിവസം മാത്രമേ ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന് നമുക്ക് പറയാൻ കഴിയുകയുള്ളൂ എന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഏറെ പ്രസക്തമാണെന്ന് റൈഹാനത്ത് ചപ്പനങ്ങാടി പറഞ്ഞു. വിമൻ ഇന്ത്യ മൂവ്മെന്റ് തിരൂർ മണ്ഡലം വൈസ് പ്രസിഡണ്ട് മുനീറ ഹംസ അധ്യക്ഷത വഹിച്ച സംഗമത്തിന് വിമൻ ഇന്ത്യ വിന്റെ മൂവ്മെന്റ് തിരൂർ മണ്ഡലം സെക്രട്ടറി റിഷാന റാഫി സ്വാഗതവും, തിരൂർ മുൻസിപ്പൽ പ്രസിഡണ്ട് സക്കീന മൊയ്തീൻ നന്ദിയും പറഞ്ഞു.എസ്, ഡി, പി, ഐ തിരൂർ മണ്ഡലം ട്രെഷറർ ഹംസ തിരൂർ സംഗമത്തിന് ആശംസ അർപ്പിച്ചു സംസാരിച്ചു. തിരൂരിൽ നടന്ന സബ്ജില്ലാ കലോത്സവത്തിൽ ഗ്രേഡ് നേടിയ കുട്ടികളെ മെമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു. റസീന റഹീം, ബുഷറ അൻസാർ, സീനത്ത് ജംഷീദ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.