Fincat

ശ്രദ്ധേയമായി പഠന ക്യാമ്പ് : തയ്യിലപ്പടിയിൽ കുട്ടി കൂട്ടായ്മക്ക് തുടക്കം

പരപ്പനങ്ങാടി: കളിയും പാട്ടും പഠനവുമായി ഉള്ളണം തയ്യിലപ്പടി റസിഡൻ്റ്സ് അസോസിയേഷന് കീഴിൽ കുട്ടികൂട്ടായ്മയ്ക്ക് തുടക്കമായി. തയ്യിപ്പടി കുണ്ടം കടവിന് സമീപമുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച കുട്ടികളുടെ ക്യാമ്പ് നടത്തിയാണ് കുട്ടി കൂട്ടായ്മ പ്രവർത്തനമാരംഭിച്ചത്. പ്രശസ്ത സിനിമ – നാടക പ്രവർത്തകൻ ശ്രീജിത്ത് കാഞ്ഞിലശ്ശേരി നയിച്ച പഠന ക്യാമ്പിൽ 83 കുട്ടികൾ പങ്കെടുത്തു. ബുദ്ധി വികാസം, അച്ചടക്ക ശീലം, ശ്രദ്ധ, കൂട്ടായ്മ ബോധം, സഹകരണ മനോഭാവം, കരുണ, ദയ, സത്യസന്ധത, സർഗ്ഗശേഷി തുടങ്ങിയവ നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച ക്യാമ്പിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. പരപ്പനങ്ങാടി നഗരസഭ കൗൺസിലറും മുൻ ചെയർമാനുമായ എ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ മീനാക്ഷി, ജോയിൻ്റ് സെക്രട്ടറി വി.കെ ദിലീപ് എന്നിവർ സംസാരിച്ചു. നവ്യ പ്രാർത്ഥനാ ഗീതം ആലപിച്ചു. അസോസിയേഷൻ നിർവാഹക സമിതി അംഗങ്ങളായ കെ വിശ്വനാഥൻ, ഇബ്രാഹിം തലാഞ്ചേരി, കെ.എ രാമകൃഷ്ണൻ, എം.കെ അശോകൻ, കെ പ്രവീൺ കുമാർ, കെ ഹരീഷ്, യു പ്രശാന്ത് കുമാർ, കുഞ്ഞിക്കോയ, ടി.ആർ ദീപ്തി, പി.കെ ഷിനിത, ഫൗസിയ , വി.കെ സിന്ധുജ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിന് ശേഷം കുട്ടി കൂട്ടായ്മ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

1 st paragraph

പടം : 1 – ഉളളണം തയ്യിലപ്പടിയിൽ സംഘടിപ്പിച്ച കുട്ടി കൂട്ടായ്മ ക്യാമ്പിൽ സിനിമ – നാടക പ്രവർത്തകൻ ശ്രീജിത്ത് കാഞ്ഞിലശ്ശേരി ക്ലാസെടുക്കുന്നു

2nd paragraph

പടം: 2 – ഉളളണം തയ്യിലപ്പടിയിൽ സംഘടിപ്പിച്ച കുട്ടി കൂട്ടായ്മയിൽ എത്തിയവർ സിനിമ – നാടക പ്രവർത്തകൻ ശ്രീജിത്ത് കാഞ്ഞിലശ്ശേരിക്കൊപ്പം ഒത്തുചേർന്നപ്പോൾ