കൊല്ലം : കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ സ്ത്രീയെ അമ്ബലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് എഫ്ഐആർ പകർപ്പ് ലഭിച്ചു.നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ എഫ്ഐആറിലെ കണ്ടെത്തല്‍. ജയചന്ദ്രന്റെ സാന്നിധ്യത്തില്‍ വിജയലക്ഷ്മി മറ്റൊരു സുഹൃത്തിനെ ഫോണില്‍ വിളിച്ചതാണ് വൈരാഗ്യത്തിന് കാരണം. കരൂരിലെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങളും കൈക്കലാക്കി. മൂന്നു ദിവസത്തിനുശേഷം പ്രതി എറണാകുളത്തെത്തി. വിജയലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കണ്ണൂരിലേക്കുള്ള സൂപ്പർഫാസ്റ്റ് ബസ്സില്‍ ഉപേക്ഷിച്ചുവെന്നും എഫ്ഐആറിലുണ്ട്.
കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് അറസ്റ്റിലായ മത്സ്യത്തൊഴിലാളി ജയചന്ദ്രൻ. കരൂർ സ്വദേശിയായ ജയചന്ദ്രന്റെ വീടിന്റെ സമീപത്തെ പറമ്ബില്‍ കുഴിച്ചുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്കുള്ള ബസില്‍ ജയചന്ദ്രൻ ഉപേക്ഷിച്ചു.